സ്കൂളിലെ ഒരു ചെറിയ അനുഭവത്തില്‍ നിന്നാവാം തുടക്കം.
ജഗദീശന് നല്ലവനായിരുന്നു. പക്ഷെ അവന്റെ നന്മ പലരെയും വിഷമിപ്പിച്ചിട്ടുണ്ട്. അന്നൊരു ശനിയാഴ്ച, കണക്കുടീച്ചര്‍ ക്ലാസ്സ് വച്ചു. ക്ലാസ്സ് പുരോഗമിച്ചുകൊണ്ടിരികെ, ടീച്ചറിനു ഒരു ചായ കുടിക്കാന്‍ തോന്നി. ക്ലാസ്സിലെ ഏറ്റവും നല്ലകുട്ടിയായ ജഗദീശനെ തന്നെ ടീച്ചര്‍ ചായ വാങ്ങാന്‍ അയച്ചു. അവന്‍ കിട്ടിയ അവസരം മുതലാക്കി ഓടിപ്പോകരുത് എന്നുകരുതി ആയിരിക്കും 50 പൈസയുടെ ബബിള്‍ ഗം എന്ന അതിഭയന്കരമായ ഓഫര്‍ അവനുമുന്നില്‍ ടീച്ചര്‍ വച്ചത്.
ജഗദീശന്‍ നല്ലവനാണെങ്കിലും അവനെ ചീത്തയാക്കിയിരുന്നത് സാഹചര്യം ആയിരുന്നു. ടീച്ചറിന്റെ ചായ അവന്‍ കൊണ്ടുക്കൊടുത്തു. ടീച്ചര്‍ അതുകുടിച്ചു. എന്നും കുടിക്കുന്ന ചായയില്‍ നിന്നും വ്യത്യസ്തമായി വളരെ രുചികരമായ ചായ കിട്ടിയപ്പോ ടീച്ചറിനു അത്ഭുതം. ഇതെങ്ങിനെ..? "ഡാ, ഇതു ആ **ന്റെ കടയിലെ ചായതന്നെ അല്ലെ..?" അത്ഭുതം വാക്കുകളായി. "അതെ ടീച്ചര്‍". ടീച്ചറിനു സന്തോഷമായി. എന്നും ഇവനെ തന്നെ ചായക്ക് വിടാം. "എന്നാലും ഇതിനെന്ത്വാട ഒരു പ്രത്യേക രുചി? കൊള്ളാലോ.."
ജഗദീശന്‍ നല്ലവന്‍ തന്നെയാണ്. അല്ലെങ്കില്‍ അവന് അവന്റെ കൈപ്പുണ്ണ്യം എന്നൊക്കെ പറഞ്ഞു രക്ഷപെടമായിരുന്നു. പക്ഷെ അവന്റെ മുഖത്ത് ഒരു കള്ളപുഞ്ചിരി വിരിഞ്ഞു. അതുകണ്ടപ്പോ ടീച്ചറിനു സംശയം ആയി. "എന്ത്വാടാ ഇതില്‍ പറ്റിയേ? ങേ? സത്യം പറഞ്ഞോ... ഇല്ലേല്‍..." ടീച്ചറിനു നിരാശയായി. ഇനി ഈ ചായ കുടിക്കാന്‍ പറ്റില്ലേ? "അല്ല ടീച്ചര്‍ എന്റെ ആ ബബിള്‍ഗം അറിയാതെ ആ ചായയില്‍ വീണുപോയി!" ജഗദീശന്റെ നിരാശ പുറത്തുവന്നു. "ങേ!?" ടീച്ചര്‍ ഒന്നു ഞെട്ടി. ആ ഗ്ലാസ് എടുത്തൊന്ന് ചരിചോക്കെനോക്കി. ഈശ്വരാ അറിയാതെ ബബിള്‍ഗം വയറ്റില്‍ പോയോ? ഗ്ലാസില്‍ അത്കാണാതെ വന്നപ്പോ ടീച്ചറിനു സംശയം കൂടി. "എന്നിട്ടത് എവിടെടാ..." ടീച്ചറിന്റെ ശബ്ദം ഉച്ചത്തിലായി. കുട്ടികളൊക്കെ നിശബ്ദരും. പക്ഷെ ചിലരൊക്കെ രഹസ്യമായി സന്തോഷിച്ചു. 50 പൈസയുടെ ബബിള്‍ഗം അവനും കിട്ടിയില്ലല്ലോ!! എല്ലാവരും ജഗദീശന്റെ വാകുകള്‍കായി കാതോര്‍ത്തു. പലവിധ വികാരങ്ങളോടെ ആയിരുന്നെങ്കിലും. "അത് ഞാന്‍ എടുത്തായിരുന്നു ടീച്ചര്‍" ചിലകുട്ടികള്‍ നിരാശരായി. ടീച്ചര്‍ അത് വിഴുങ്ങി, ഇനി കുറച്ചുനാളത്തേക്ക് ക്ലാസ്സില്‍ വരില്ല എന്ന് കരുതി ഇരുന്നവരോ, അല്ലെങ്കില്‍ അവനും ബബിള്‍ഗം കിട്ടിയില്ല എന്ന് കരുതി ഇരുന്നവരോ ഒക്കെ ആയിരുന്നു അക്കൂട്ടര്‍. പക്ഷെ ടീച്ചറിന്റെ ഒരു സംശയം മാറി. എന്തായാലും അത് വയറ്റില്‍ പോയിട്ടില്ല. സമാധാനം..! ഒരുനിമിഷത്തെ സമാധാനം തീര്ന്നു. "അത് നീ എങിനാടാ എടുത്തെ? കൈയിട്ടണോ..?" അത് വിഴുങ്ങിയിരുന്നെന്കില്‍ ഇതിലും നന്നായേനെ എന്ന ഒരു മുഖഭാവതോടെ ടീച്ചര്‍ ചോദിച്ചു. ങാ അങ്ങിനെ ചോദിക്ക് ഞാന്‍ അങ്ങിനെ എങ്ങാനും ടീചെരിനോടു ചെയ്വോ എന്ന മട്ടില്‍ ജഗദീശന്‍ പറഞ്ഞു "അല്ല ടീച്ചര്‍, അല്ല. ഞാന്‍ അവിടെ കിടന്ന ഒരു കമ്പെടുത്ത അത് കുത്തിയെടുത്തെ!!!"
ജഗദീശന്‍ നല്ലവനാണെന്ന് മാത്രമല്ല, ബുദ്ധിമാനും മഹാനുമായിരുന്നു.
Friday, July 31, 2009
ഞാന്‍ ആരംഭിക്കട്ടെ
ഞാന്‍ ഒരു കഥ എഴുതണം എന്നുകരുതി ഇരിക്കയായിരുന്നു. അപ്പോഴാണ് മനോരമയുടെ ഏതോ ഒരു പേജില്‍ ബ്ലോഗ് എന്നൊരു സാധനത്തെ പറ്റി കേട്ടത്. അവരെ കഥ എഴുതി ആരും ശല്യം ചെയ്യാതിരിക്കാനായി എഴുതിയതായിരിക്കണം. എന്തായാലും അന്നേ ഇതില്‍ ഒരു കൈ വക്കണം എന്ന് കരുതിയതാണ്. അപ്പോഴാണ് കേട്ടത്, മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ ബ്ലോഗ് ഉള്ളതെന്ന്. അപോ എന്റേത് വായിച്ചു എന്നെ ആരും കൈ വക്കാതിരിക്കാനായി ഞാന്‍ വേണ്ടെന്നു വച്ചതാണ്. പക്ഷെ എത്ര എന്ന് കരുതി പിടിച്ചു വക്കാന്‍ പറ്റും...?
ഞാന്‍ എഴുതുന്നത് എന്റെ ജീവിതത്തിലെ ഒര്മകളൊ അതുപോലെ എന്തെന്കിലുമോകെയോ ആയിരിക്കും. ഇതു വേറെ ആരെയെങ്കിലും എന്തെങ്കിലും ഒര്മിപ്പികുമെങ്കില്‍ അത് യാദ്രിശ്ചികം ആവാന്‍ വഴിയില്ല. പക്ഷെ അത് നിങ്ങളുടെ ചുണ്ടില്‍ ഒരു ചെറുചിരി വരുത്താന്‍ മാത്രം ഉദ്യേശിച്ച്ആണെന്ന് മനസിലാക്കും എന്ന് കരുതി ഞാന്‍ തുടക്കം കുറിക്കുന്നു.
സഹൃദയ കലാസ്നെഹികളെ നിങ്ങളേവരുടെയും അനുഗ്രഹത്തോടെയും ആശിര്‍വാദത്തോടെയും ഞാന്‍ ആരംഭിക്കുന്നു...
ഞാന്‍ എഴുതുന്നത് എന്റെ ജീവിതത്തിലെ ഒര്മകളൊ അതുപോലെ എന്തെന്കിലുമോകെയോ ആയിരിക്കും. ഇതു വേറെ ആരെയെങ്കിലും എന്തെങ്കിലും ഒര്മിപ്പികുമെങ്കില്‍ അത് യാദ്രിശ്ചികം ആവാന്‍ വഴിയില്ല. പക്ഷെ അത് നിങ്ങളുടെ ചുണ്ടില്‍ ഒരു ചെറുചിരി വരുത്താന്‍ മാത്രം ഉദ്യേശിച്ച്ആണെന്ന് മനസിലാക്കും എന്ന് കരുതി ഞാന്‍ തുടക്കം കുറിക്കുന്നു.
സഹൃദയ കലാസ്നെഹികളെ നിങ്ങളേവരുടെയും അനുഗ്രഹത്തോടെയും ആശിര്‍വാദത്തോടെയും ഞാന്‍ ആരംഭിക്കുന്നു...
Subscribe to:
Posts (Atom)