പണ്ടൊക്കെ ഞാന്‍ പ്രണയത്തില്‍ വിശ്വസിച്ചിരുന്നു. അനശ്വരവും പവിത്രവും ആയ ഒരു മനോഹരപുഷ്പം. ആ പുഷ്പത്തിന്റെ മനോഹാരിത കണ്ടുരസിക്കനല്ലാതെ അതിന്റെ തേന്‍ നുകരാന്‍ ഞാന്‍ ശ്രമിച്ചില്ല. അങ്ങിനെയുള്ള സിനിമകളും കഥകളും എനിക്കിഷ്ടവും ആയിരുന്നു. എന്റെ കൂട്ടുകാരൊക്കെ പരാജയപ്പെട്ട് മടങ്ങിയപ്പോഴും അത് അവരുടെ കുഴപ്പം എന്നല്ലാതെ ആ മനോഹര പുഷ്പത്തെ വേദനിപ്പിക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല.
പക്ഷെ ഒടുവില്‍ ഞാനും.. ആ മുള്ളുകള്‍ എന്നെയും വേദനിപ്പിച്ചതോടെ ഞാന്‍ ആ പുഷ്പത്തെ സംശയിക്കാന്‍ തുടങ്ങി. അതിന്റെ ഇതളുകള്‍ കൊഴിയാന്‍ ആരംഭിച്ചു. ഇതൊക്കെ സിനിമയ്ക്കും കഥയ്ക്കും മാത്രമായി അവര്‍തന്നെ സൃഷ്ടിച്ചതാണെന്ന് ഞാന്‍ പറഞ്ഞുതുടങ്ങി.
പക്ഷെ ഒടുവില്‍... ഇതാ ഞാന്‍ വീണ്ടും പ്രണയത്തില്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു!! ഇന്നലെയായിരുന്നു, എന്റെ ഭാര്യ അവളുടെ പഴയ കാമുകനോടൊപ്പം ഒളിചോടിപ്പോയത്.. അനശ്വരമാണ് പ്രണയം, പക്ഷെ പവിത്രത....

No comments:
Post a Comment